കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലേക്ക് ബിനീഷ് കോടിയേരി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 15 November 2022

കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലേക്ക് ബിനീഷ് കോടിയേരി

ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തേക്കു ബിനീഷ് കോടിയേരി വരുന്നു. ജോയിന്റ് സെക്രട്ടറിയായിട്ടാണ് ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലേക്ക് വരുന്നത്. നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടതിന്റെ അവസാന ദിനമായിരുന്നു ഇന്ന്. സമയപരിധി കഴിഞ്ഞിട്ടും എതിർത്ത് ആരും പാനൽ പത്രിക നൽകാത്ത സാഹചര്യത്തിലാണ് ബിനീഷ് കോടിയേരി ജോയിന്റ് സെക്രട്ടറിയാകും എന്ന് ഉറപ്പായത്.

ജയേഷ് ജോര്‍ജ് വീണ്ടും കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി ചുമതലയേല്‍ക്കും. വിനോദ് എസ് കുമാറാണ് പുതിയ സെക്രട്ടറി. നേരത്തെ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരിയുടെ പാനല്‍ വിജയിച്ചിരുന്നു. പാനലില്‍ നിന്ന് മത്സരിച്ച 17 പേരും മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ 50 ക്ലബ്ബുകള്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. ഇതോടെ കെസിഎ പ്രതിനിധിയായി ബിനീഷിനെ തെരഞ്ഞെടുത്തിരുന്നു.

The post കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലേക്ക് ബിനീഷ് കോടിയേരി appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/0XOWYMp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages