
വിഴിഞ്ഞത്തു തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു നടക്കുന്ന സമരം രാജ്യവിരുദ്ധ സമരം ആണ് എന്ന് മന്ത്രി അബ്ദുറഹിമാൻ. രാജ്യ താത്പര്യത്തെ എതിർക്കുന്ന സമരം പാടില്ല. വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാധ്യതകളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.
2015ൽ കാരാറിൽ ഏർപ്പെടുന്നതിന് മുമ്പ് തന്നെ എല്ലാ പഠനങ്ങളും നടത്തിയിരുന്നു. ഇപ്പോഴത്തെ സമരസമിതിൽ ഉള്ളവരുടെ തന്നെ അറിവോടെയാണ് കരാറിൽ ഏർപെട്ടതെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടു തന്നെ തുറമുഖ നിർമ്മാണം നിർത്തിവെച്ചുകൊണ്ടുള്ള പഠനം എന്ന ആവശ്യം അഗീകരിക്കാൻ കഴിയില്ല എന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി ഇതിനോടകം കോടിക്കണക്കിന് രൂപ മുടക്കിക്കഴിഞ്ഞു. ഇതിന് ആര് സമാധാനം പറയും? സമരക്കാർ സമരത്തിൽ നിന്ന് പിന്മാറണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. കോടതിയിൽ നിന്ന് അന്തിമ വിധി വന്നാൽ അതിനനുസരിച്ച് നടപടിയെടുക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
The post വിഴിഞ്ഞത്തേത് രാജ്യവിരുദ്ധ സമരം: മന്ത്രി അബ്ദുറഹിമാൻ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/HAqgeYD
via IFTTT
No comments:
Post a Comment