ഭാരത് ജോഡോ യാത്രയ്ക്ക് അവധി; തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തിലേക്ക് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 14 November 2022

ഭാരത് ജോഡോ യാത്രയ്ക്ക് അവധി; തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തിലേക്ക്

അടുത്തമാസം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ കോണ്‍ഗ്രസ് പ്രചരണത്തെ നയിക്കാന്‍ മുന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തും. ഭാരത് ജോഡോ യാത്രയ്ക്ക് അവധി നൽകിയാണ് രാഹുല്‍ പ്രചരണത്തിനെത്തുക. ഈ മാസം 22 മുതല്‍ രാഹുലിന്റെ സംസ്ഥാനത്തെ പ്രചരണം ആരംഭിക്കും.

രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ ഒന്നിന് ആദ്യ ഘട്ടവും ഡിസംബര്‍ അഞ്ചിന് രണ്ടാം ഘട്ടവും നടക്കും. അടുത്തമാസം എട്ടിന് വോട്ടെണ്ണലും നടക്കും.നേരത്തെ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് പ്രചരണത്തിന് രാഹുല്‍ ഗാന്ധി ചെല്ലാതിരുന്നത് ബിജെപി വിമര്‍ശിച്ചിരുന്നു. പിന്നാലെ ഇപ്പോൾ ഗുജറാത്തിലാണ് കോണ്‍ഗ്രസ് ശ്രദ്ധയൂന്നുന്നത്.

ഗുജറാത്തിൽ നിലവിൽ ധാരാളം നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ പ്രചരണ പരിപാടികളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇപ്പോൾ രാജ്യത്തെ വെറും രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം അധികാരത്തിലുള്ള കോണ്‍ഗ്രസ് ഗുജറാത്തില്‍ അധികാരം നേടി ശക്തി വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ്.

The post ഭാരത് ജോഡോ യാത്രയ്ക്ക് അവധി; തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തിലേക്ക് appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/mMLXqzp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages