
കോൺഗ്രസ് പാർട്ടിയുടെ വേദിയിൽ പാർട്ടി ഉയർത്തുന്ന പ്രത്യയ ശാസ്ത്രം പറയുന്നതിൽ നിന്നും തന്നെ ആരും വിലക്കിയിട്ടില്ലെന്ന് ശശി തരൂർ എംപി . വിലക്ക് വാർത്ത വലിയ വിവാദമായത് അത്ഭുതം തോന്നിയെന്ന് പറഞ്ഞ ശശി തരൂർ,ഇതുമായി ബന്ധപ്പെട്ട് രാഘവൻ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതികരിച്ചു.
വിഷയം പാര്‍ട്ടി അന്വേഷിക്കട്ടെ എന്നും ശശി തരൂർ കൂട്ടിച്ചേർത്തു. അതേസമയം, കോൺഗ്രസിൽ പുതിയ ആഭ്യന്തര പ്രശ്നങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ശശി തരൂരിന്റെ വിലക്ക് വിവാദം. ശശി തരൂരിനെ വിലക്കിന് പിന്നിൽ മുഖ്യമന്ത്രിക്കുപ്പായം ലക്ഷ്യമിട്ടവരെന്ന കെ മുരളീധരന്റെ പരാമർശം വിവാദമായിരുന്നു .
എന്നാൽ തരൂർ വിഷയത്തിൽ തന്നിൽ നിന്നും ഒരു മറുപടി പ്രതീക്ഷിക്കേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്. എന്തായാലും നേതാക്കൾക്കിടയിൽ വിവാദവും പരസ്യ പ്രസ്താവനകളും ഉണ്ടായതോടെ ഇന്ന് പരസ്യ പ്രതികരണങ്ങൾക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വിലക്കേർപ്പെടുത്തിയിരുന്നു.
The post കോൺഗ്രസ് വേദിയിൽ പാർട്ടി പ്രത്യയ ശാസ്ത്രം പറയുന്നതിൽ ആരും വിലക്കിയിട്ടില്ല: ശശി തരൂർ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/kSzPhKO
via IFTTT
No comments:
Post a Comment