
സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്‌കൃത കോളേജില്‍ എസ്എഫ്‌ഐ വെച്ച അസഭ്യമടങ്ങിയ ബാനറില്‍ മാപ്പ് പറഞ്ഞ് പ്രിന്‍സിപ്പല്‍. ഒരിക്കലും ഇതുപോലെയുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കേരള സര്‍വകലാശാലയ്ക്ക് പ്രിന്‍സിപ്പല്‍ ഉറപ്പു നൽകുകയും ചെയ്തു.
എസ്എഫ്‌ഐ സ്ഥാപിച്ച ബാനര്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നീക്കം ചെയ്യാൻ നിര്‍ദേശിച്ചുവെന്നും കോളേജ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലാ രജിസ്ട്രാറെ കത്തിലൂടെ അറിയിച്ചു. ബാനർ വിഷയത്തിൽ രാജ്ഭവന്‍ കേരള സര്‍വകലാശാല വി സിയോട് വിശദീകരണം തേടിയിരുന്നു. നിലവിൽ ബാനര്‍ നീക്കിയിട്ടുണ്ട്. വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഭാവിയില്‍ ഇത്തരം പ്രവൃത്തികള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും കത്തിലൂടെ കോളേജ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയ്ക്ക് ഉറപ്പുനല്‍കി.
രാജ് ഭവന്‍ ഗവര്‍ണറുടെ പാരമ്പര്യ സ്വത്തല്ലെന്ന് പറയാന്‍ മോശമായ പദപ്രയോഗമാണ് എസ്എഫ്ഐ. പ്രവര്‍ത്തകര്‍ ഉപയോഗിച്ചത്.
The post ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐ ബാനർ; മാപ്പ് പറഞ്ഞ് സംസ്‌കൃത കോളേജ് പ്രിന്‍സിപ്പല്‍ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/K5YbwVR
via IFTTT
No comments:
Post a Comment