വേദനിപ്പിക്കുന്ന തോൽവി; പക്ഷേ നമുക്ക് നമ്മിൽ ആത്മവിശ്വാസം തുടരണം; പ്രതികരണവുമായി മെസ്സി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 22 November 2022

വേദനിപ്പിക്കുന്ന തോൽവി; പക്ഷേ നമുക്ക് നമ്മിൽ ആത്മവിശ്വാസം തുടരണം; പ്രതികരണവുമായി മെസ്സി

ഖത്തർ ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ സൗദി അറേബ്യയോട് അർജന്റീനയുടെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ലയണൽ മെസ്സി . സൗദി അറേബ്യയോടുള്ള അർജന്റീനയുടെ ഞെട്ടിക്കുന്ന തോൽവി വളരെ കനത്ത തിരിച്ചടിയാണെന്ന് ലയണൽ മെസ്സി പറഞ്ഞു, എന്നാൽ ദക്ഷിണ അമേരിക്കൻ ചാമ്പ്യന്മാരായ തങ്ങൾ തോൽവിയിൽ നിന്ന് കരകയറുമെന്ന് പ്രതിജ്ഞയെടുത്തു.

“ഇത് വളരെ കനത്ത ആഘാതമാണ്, വേദനിപ്പിക്കുന്ന തോൽവിയാണ്, പക്ഷേ നമുക്ക് നമ്മിൽ ആത്മവിശ്വാസം തുടരണം. ഈ ഗ്രൂപ്പ് വിട്ടുകൊടുക്കാൻ പോകുന്നില്ല. ഞങ്ങൾ മെക്സിക്കോയെ തോൽപ്പിക്കാൻ ശ്രമിക്കും” ഗ്രൂപ്പ് സിയിൽ അർജന്റീന 2-1 ന് തകർപ്പൻ തോൽവി ഏറ്റുവാങ്ങിയതിന് ശേഷം മെസ്സി പറഞ്ഞു.

ഇന്ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന പെനാൽറ്റി സ്പോട്ടിൽ നിന്ന് മെസ്സി അർജന്റീനയ്ക്ക് കളി തുടങ്ങി പത്താം മിനിറ്റിൽ ലീഡ് നൽകിയെങ്കിലും രണ്ടാം പകുതിയിൽ സാലിഹ് അൽ-ഷെഹ്‌രിയുടെയും സലേം അൽ -ദൗസരിയുടെയും ഗോളുകൾ സൗദിയെ തുണച്ചു.

The post വേദനിപ്പിക്കുന്ന തോൽവി; പക്ഷേ നമുക്ക് നമ്മിൽ ആത്മവിശ്വാസം തുടരണം; പ്രതികരണവുമായി മെസ്സി appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/KHBfxbm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages