മ്യൂസിയം പരിസരത്തെ ലൈംഗികാതിക്രമം: മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവർ കസ്റ്റഡിയിൽ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 1 November 2022

മ്യൂസിയം പരിസരത്തെ ലൈംഗികാതിക്രമം: മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവർ കസ്റ്റഡിയിൽ

മ്യൂസിയം ലൈംഗികാതിക്രമ കേസില്‍ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവർ കസ്റ്റഡിയിൽ. മലയിൻകീഴ് സ്വദേശിയായ യുവാവാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

തുടക്കത്തിൽ ജാമ്യം ലഭിക്കുന്ന വകുപ്പായ 354എ1 ആണ് ചുമത്തിയിരുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു.

ബുധനാഴ്ച പുലർച്ചെ 4.40ഓടെയാണ് യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. കാറിലെത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ ഇവർ പിന്നാലെ ഓടിയെങ്കിലും കഴിഞ്ഞില്ല. നല്ല പൊക്കവും ശരീരക്ഷമതയുമുള്ള ആളാണ് ആക്രമിയെന്നും യുവതി മൊഴിയില്‍ പറഞ്ഞിരുന്നു. മൊഴിയും സിസിടിവി ദൃശ്യങ്ങളും അനുസരിച്ചായിരുന്നു അന്വേഷണം.

The post മ്യൂസിയം പരിസരത്തെ ലൈംഗികാതിക്രമം: മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവർ കസ്റ്റഡിയിൽ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/qODLM9H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages