
ഉടൻ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മികച്ച ഫോമിൽ ഉണ്ടായിട്ടും ടീമിലേക്ക് സഞ്ജുവിനെ ഉള്‍പ്പെടുത്താത്ത സെലക്റ്റര്‍മാരുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് എംപി ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
2022ല്‍ സഞ്ജുവിന്റെ ബാറ്റിങ് ഏകദിന ശരാശരി പങ്കുവച്ചുകൊണ്ടാണ് തരൂര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. അദ്ദേഹം കഴിഞ്ഞ ട്വീറ്റില്‍ എഴുതിയത് ഇങ്ങിനെ: … ”ഇത്തരത്തില്‍ ഒരു വിവരം ശ്രദ്ധിക്കുകയുണ്ടായി. ഇതിനോട് ഞാന്‍ യോജിക്കുന്നു. ഇനിയും ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം നേടാന്‍ സഞ്ജു എന്താണ് ചെയ്യേണ്ടത്.?”നേരത്തെ ഇതേ പോസ്റ്റ് അദ്ദേഹം ഫേസ്ബുക്ക് അക്കൗണ്ടിലും പങ്കുവച്ചിരുന്നു.
The post ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം നേടാന്‍ ഇനിയും സഞ്ജു എന്താണ് ചെയ്യേണ്ടത്; ചോദ്യവുമായി ശശി തരൂർ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/Y1y8WOV
via IFTTT
No comments:
Post a Comment