ഞാന്‍ ഗുജറാത്തില്‍ ഇലക്ഷന്‍ ക്യാംപയിന്‍ നടത്തിയിട്ടില്ല; കോൺഗ്രസ് പരാജയത്തെപ്പറ്റി പറയുക ബുദ്ധിമുട്ടാണെന്ന് ശശി തരൂർ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 8 December 2022

ഞാന്‍ ഗുജറാത്തില്‍ ഇലക്ഷന്‍ ക്യാംപയിന്‍ നടത്തിയിട്ടില്ല; കോൺഗ്രസ് പരാജയത്തെപ്പറ്റി പറയുക ബുദ്ധിമുട്ടാണെന്ന് ശശി തരൂർ

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തില്‍ പ്രതികരിക്കാനാവില്ലെന്ന് ശശി തരൂര്‍. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ക്ഷണിക്കപ്പെടാത്ത ആളെന്ന നിലയില്‍ തനിക്ക് വ്യക്തമായി ഒന്നും പറയാനാകില്ലെന്നും അദ്ദേഹം ഇന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.

” ഞാന്‍ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് ക്യാംപയിന്‍ നടത്തിയിട്ടില്ല. അവിടെ പ്രചരണ പരിപാടികള്‍ക്ക് പോകണമെന്ന് നിശ്ചയിച്ചിരുന്നവരുടെ ലിസ്റ്റിലും ഞാനുണ്ടായിരുന്നില്ല. ഗ്രൗണ്ടിലിറങ്ങാത്തതുകൊണ്ട് തന്നെ അവിടെ നടന്ന കാര്യങ്ങളെ കുറിച്ച് എന്തെങ്കിലും പറയുക എന്നത് വളരെ ബുദ്ധിമുട്ട് പിടിച്ച കാര്യമാണ്,”- ശശി തരൂര്‍ പറഞ്ഞു.

അതേസമയം, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകാന്‍ നിശ്ചയിച്ചവരുടെ കോൺഗ്രസിന്റെ ആദ്യ പട്ടികയില്‍ ശശി തരൂര്‍ ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെ ഈ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയായിരുന്നു

The post ഞാന്‍ ഗുജറാത്തില്‍ ഇലക്ഷന്‍ ക്യാംപയിന്‍ നടത്തിയിട്ടില്ല; കോൺഗ്രസ് പരാജയത്തെപ്പറ്റി പറയുക ബുദ്ധിമുട്ടാണെന്ന് ശശി തരൂർ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/GIWV4Br
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages