രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുക മാത്രമല്ല രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്യുന്നു: കേന്ദ്രമന്ത്രി കിരണ്‍ റിജിജു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 17 December 2022

രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുക മാത്രമല്ല രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്യുന്നു: കേന്ദ്രമന്ത്രി കിരണ്‍ റിജിജു

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അരുണാചല്‍ പ്രദേശിലെ തവാങ്ങിലെ യാങ്സെ സന്ദര്‍ശിച്ച് കേന്ദ്ര നിയമ-നീതി മന്ത്രി കിരണ്‍ റിജിജു. ഇന്ത്യന്‍ ആർമിയിലെ ധീരരായ ജവാന്മാരെ വേണ്ടത്ര വിന്യസിച്ചതിനാല്‍ യാങ്സെ ഇപ്പോള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. കരസേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള ചിത്രവും നിയമമന്ത്രി ട്വിറ്ററില്‍ ഷെയർ ചെയ്തു.

തവാങ്ങ് സംഘര്‍ഷത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ചില പ്രദേശവാസികള്‍ സംസാരിക്കുന്നതിന്റെ വീഡിയോ മന്ത്രി ട്വീറ്റ് ചെയ്തിരുന്നു. യാങ്സെയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ട്വീറ്റ്. നമ്മുടെ രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുമ്പോള്‍ ചൈന യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും ഭീഷണി അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

‘രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുക മാത്രമല്ല, രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്യുന്നു. അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ വലിയ നാണക്കേടായി മാറിയിരിക്കുന്നു. നമ്മുടെ സായുധ സേനയെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുന്നു.’, വീഡിയോ പങ്കുവെച്ചുകൊണ്ട് റിജിജു എഴുതി.

The post രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുക മാത്രമല്ല രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്യുന്നു: കേന്ദ്രമന്ത്രി കിരണ്‍ റിജിജു appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/G2F8T4n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages