
സ്കൂൾ കലോത്സവത്തിലെ ഭക്ഷണ കാര്യത്തിൽ ജാതി പറഞ്ഞ് സമൂഹത്തിൽ വേർതിരിവിന് ശ്രമം നടത്തിയെന്ന് ആരോപിച്ച് കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ അധ്യാപകൻ ഡോ. അരുൺകുമാറിനെതിരെ യുജിസിക്ക് ലഭിച്ച പരാതിയിൽ പരിശോധനയ്ക്ക് നിർദ്ദേശം.
കേരളാ സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് എഴുതിയെന്ന് കാട്ടിയാണ് യുജിസി ചെയർമാൻ എം ജഗദീഷ് കുമാറിന് കേരളത്തിൽ നിന്നടക്കം പരാതികൾ ലഭിച്ചത്.
ഇവയിൽ ഉടൻ പരിശോധന നടത്തി വിവരം അറിയിക്കാൻ യുജിസി ജോയിന്‍റ് സെക്രട്ടറി ഡോ. മഞ്ജു സിങ്ങ് ജെ എസിനാണ് യുജിസി ചെയർമാൻ നിർദ്ദേശം നൽകിയത്.
The post പഴയിടം വിവാദത്തിൽ അരുൺകുമാറിനെതിരെ പരാതികൾ; അന്വേഷിക്കാൻ യുജിസി appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/ebxNUyz
via IFTTT
No comments:
Post a Comment