
ജാതി വിവേചനം കാണിക്കുന്നു എന്ന് വിദ്യാർത്ഥികൾ ആരോപണമുന്നയിച്ച കോട്ടയം കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു. ഇപ്പോൾ ഉണ്ടായിട്ടുള്ള വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി തീർന്നതാണ് കാരണമെന്നും സർക്കാർ തലത്തിൽ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും ശങ്കർ മോഹൻ വിശദീകരിച്ചു.
ഉണ്ടായിരുന്ന മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞു. അതിന് ശേഷം ഡയറക്ടർ സ്ഥാനത്ത് ഒരു വർഷത്തെ എക്സ്റ്റൻഷൻ തന്നിരുന്നു. ഇതും അവസാനിച്ചതിനാലാണ് രാജിവെച്ചതെന്നും ശങ്കർ മോഹൻ വിശദീകരിച്ചു.
അതേസമയം, ഇദ്ദേഹം ജാതി അധിക്ഷേപം നടത്തിയെന്നതടക്കം ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ ഒരു മാസത്തിലേറെയായി നടത്തി വന്ന സമരത്തിനിടെയാണ് രാജി പ്രഖ്യാപനം.
ഈ സമരവുമായി രാജിപ്രഖ്യാപനത്തിന് ബന്ധമില്ലെന്നാണ് ശങ്കർമോഹൻ അറിയിച്ചതെങ്കിലും ഈ വാദം സമരം ചെയ്യുന്ന വിദ്യാർത്ഥികൾ തള്ളി. രാജി പ്രഖ്യാപനം കൊണ്ട് സമരം അവസാനിക്കില്ലെന്നും ഉന്നയിച്ച പ്രശ്നങ്ങൾക്കെല്ലാം പരിഹാരം വേണമെന്നും അത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു.
The post ജാതി വിവേചനം; കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജി വെച്ചു appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/kow15C3
via IFTTT
No comments:
Post a Comment