
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ വീണ്ടും പിന്തുണച്ച് അടൂർ ഗോപാലകൃഷ്ണൻ രംഗത്ത്. ദിലീപ് കുറ്റവാളിയാണെന്ന് നിങ്ങളെല്ലാം തീരുമാനിച്ചു, കോടതി പറഞ്ഞോ? എന്നാണു അടൂർ മാധ്യമപ്രവർത്തകരോട് ചോദിച്ചത്. മാത്രമല്ല കോടതിയിൽ തെളിഞ്ഞാൽ മാത്രമേ ദിലീപ് കുറ്റവാളിയെന്ന് വിശ്വസികൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ രാജിവച്ച് മാധ്യമങ്ങളോട് സംസാരിക്കുവേയായിരുന്നു അടൂരിന്റെ പ്രസ്താവന
ഇന്ന് രാവിലെയാണ് കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ രാജിവെച്ചത്. ഇന്നലെ മുഖ്യമന്ത്രിയെ സന്ദർശിച്ച് രാജിക്കത്ത് നൽകിയതായി അടൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. വിവാദങ്ങളെത്തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനം ശങ്കർ മോഹൻ രാജിവയ്ച്ചതിന് പിന്നാലെയാണ് അടൂരിന്റെ രാജി. ശങ്കർ മോഹനെ പിന്തുണച്ചുകൊണ്ടായിരുന്നു രാജിവിവരം അടൂർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. ശങ്കർ മോഹനോളം ചലച്ചിത്ര സംബന്ധമായ അറിവോ പ്രവർത്തനപരിചയമോ ഉള്ള ഒരു വ്യക്തി ഇന്ത്യയിലില്ല. അത്തരമൊരു പ്രമുഖനെ വിളിച്ചുവരുത്തി അപമാനിച്ച് പടിയിറക്കിവിട്ടുവെന്ന് അടൂർ ആരോപിച്ചു.
The post ദിലീപ് കുറ്റവാളിയാണെന്ന് നിങ്ങളെല്ലാം തീരുമാനിച്ചു, കോടതി പറഞ്ഞോ? ദിലീപിനെ പിന്തുണച്ചു വീണ്ടും അടൂർ ഗോപാലകൃഷ്ണൻ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/c8IoWmq
via IFTTT
No comments:
Post a Comment