ഷവർമ്മ പോലെയുള്ള ഭക്ഷണങ്ങൾ പാഴ്സൽ വാങ്ങുന്നത് കുറയ്ക്കണം: മന്ത്രി ജിആർ അനിൽ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 8 January 2023

ഷവർമ്മ പോലെയുള്ള ഭക്ഷണങ്ങൾ പാഴ്സൽ വാങ്ങുന്നത് കുറയ്ക്കണം: മന്ത്രി ജിആർ അനിൽ

ഷവർമ പോലെയുള്ള എളുപ്പം കേടാവുന്ന ഭക്ഷണം പാഴ്സൽ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളിൽ നിന്ന് ഇവ കഴിക്കാൻ ശ്രദ്ധിക്കണമെന്നും ഭക്ഷ്യമന്ത്രി ജിആർ അനിൽ. കേരളത്തിൽ ഭക്ഷ്യവിഷബാധ വർധിക്കുന്നുവെന്നത് സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ഷവർമ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ കഴിച്ചില്ലെങ്കിൽ അത് കേടാവാൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ പാഴ്സൽ വാങ്ങുന്നത് കുറയ്ക്കണം. ഇതിന് കൂടുതൽ ബോധവത്കരണം ആവശ്യമാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നടപടി വേഗത്തിൽ പൂർത്തിയായാൽ ഒരു പരിധി വരെ ഇത് പരിഹരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ തുടർച്ചയായ ഭക്ഷ്യവിഷബാധയുടെ പേരിൽ ലൈസൻസ് റദ്ദാക്കുന്ന ഹോട്ടലുകൾക്കും സ്ഥാപനങ്ങൾക്കും പിന്നീട് ലൈസൻസ് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കാസർകോട്ടെ സംഭവം അന്വേഷിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷനോട് നിർദേശിച്ചതായും മന്ത്രി പറഞ്ഞു.

The post ഷവർമ്മ പോലെയുള്ള ഭക്ഷണങ്ങൾ പാഴ്സൽ വാങ്ങുന്നത് കുറയ്ക്കണം: മന്ത്രി ജിആർ അനിൽ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/APiaNRY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages