മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററി; ജാമിയമിലിയയിൽ നിന്ന് കസ്ററഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 26 January 2023

മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററി; ജാമിയമിലിയയിൽ നിന്ന് കസ്ററഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ജുജറാത് കപാല പങ്ക് ബിബിസി ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം തടയുന്നതിനെതിരെ ജാമിയ മിലിയയിൽ പ്രതിഷേധിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ വിട്ടയച്ചു. പ്രദർശനം തടയാനായി വിദ്യാർത്ഥി സംഘടനാ നേതാക്കളെ കരുതൽ തടങ്കലിലാക്കിയ പൊലീസ് നടപടിക്കെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം.

കാമ്പസിലെ എസ്എഫ്ഐ , എൻഎസ് യുഐ സംഘടനകളിലെ പന്ത്രണ്ട് വിദ്യാർത്ഥികളെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇന്നത്തെ റിപ്പബ്ലിക് ദിന സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ് ഇവരെ ഇന്നുച്ചവരെ കസ്റ്റഡിയിൽ വെച്ചത്. പ്രദർശനം തടയാൻ സർവകലാശാലയ്ക്ക് സാധിച്ചു എന്നും, സർവകലാശാലയ്ക്ക് പുറത്തുണ്ടായ നേരിയ പ്രതിഷേധം ഊതിപെരുപ്പിക്കുകയാണെന്നും ജാമിയ വൈസ് ചാൻസലർ നജ്മ അക്തർ അറിയിച്ചു.

പക്ഷെ ഇപ്പോൾ കൂടുതൽ സർവകലാശാലകളിൽ ഡോക്യുമെൻററി പ്രദർശിപ്പിക്കാനാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം. ജെഎൻയുവിൽ പ്രദർശനത്തിനിടെ ഉണ്ടായ ആക്രമണത്തിനെതിരെ വിദ്യാർത്ഥി യൂണിയൻ ഇന്ന് രാത്രി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

The post മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററി; ജാമിയമിലിയയിൽ നിന്ന് കസ്ററഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയച്ചു appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/xqOys32
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages