അൽപ്പായുസേയുള്ളൂ; കേന്ദ്ര ബജറ്റ് യാഥാർത്ഥ്യബോധമില്ലാത്തത് : രമേശ് ചെന്നിത്തല - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 1 February 2023

അൽപ്പായുസേയുള്ളൂ; കേന്ദ്ര ബജറ്റ് യാഥാർത്ഥ്യബോധമില്ലാത്തത് : രമേശ് ചെന്നിത്തല

അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെൻ്റ് തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കേന്ദ്ര ബജറ്റിൽ ധന മന്ത്രി നിർമലാ സീതാരാമൻ ശ്രമിച്ചിരിക്കുന്നത് എന്ന് സംസ്ഥാനത്തെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വിപണിയിലെ വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടാൻ പോലും തയ്യാറാവാത്ത ദീർഘവീക്ഷണമില്ലാത്ത ബഡ്ജറ്റാണ്. ബജറ്റിന് യാഥാർത്ഥ്യ ബോധമില്ല. കോവിഡ് കാലഘട്ടത്തിൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ജനങ്ങളെപ്പറ്റിച്ചത് ആരും മറന്നിട്ടില്ല.

ഇപ്പോഴത്തെ ഈ ബഡ്ജറ്റിനും അൽപ്പായുസേയുള്ളൂ. കേന്ദ്ര മന്ത്രി നടത്തിയ വാചക കസർത്ത് യാഥാർത്ഥ്യമാവണമെങ്കിൽ കൂടുതൽ വിയർപ്പ് ഒഴുക്കേണ്ടി വരും.ബജറ്റ് അവതരണത്തിന് ശേഷം പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ കവല പ്രസംഗം മാത്രമെന്നും ചെന്നിത്തല പറഞ്ഞു.

The post അൽപ്പായുസേയുള്ളൂ; കേന്ദ്ര ബജറ്റ് യാഥാർത്ഥ്യബോധമില്ലാത്തത് : രമേശ് ചെന്നിത്തല appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/jNtWhuO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages