കേരളത്തിൽ ജനങ്ങളുടെ മനസ്ഥിതി മാറ്റുന്നതിനു വേണ്ടി ഒരുപാടു വ്യായാമം ചെയ്യേണ്ടി വരും: സുരേഷ്‌ഗോപി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 10 February 2023

കേരളത്തിൽ ജനങ്ങളുടെ മനസ്ഥിതി മാറ്റുന്നതിനു വേണ്ടി ഒരുപാടു വ്യായാമം ചെയ്യേണ്ടി വരും: സുരേഷ്‌ഗോപി

കേരളത്തിൽ ഇപ്പോൾ ഒരു രാഷ്ട്രീയ രക്ഷാപ്രവർത്തനം അനിവാര്യമെന്ന് സുരേഷ് ഗോപി എംപി. ഇത്തവണ ബജറ്റിൽ ഇന്ധന സെസ് ഏർപ്പെടുത്തിയപ്പോൾ മാത്രമാണ് സംസ്ഥാനത്ത് തുടർ ഭരണം നൽകിയ ജനങ്ങൾ അപകടം മനസ്സിലാക്കിയത്.

നരേന്ദ്ര മോദി സർക്കാരിന്റെ ഒമ്പതു വർഷങ്ങൾ നമ്മുടെ രാജ്യത്ത് കാതലായ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ മനസ്ഥിതി മാറ്റുന്നതിനു വേണ്ടി ഒരുപാടു വ്യായാമം ചെയ്യേണ്ടി വരും. മോദിയും അമിത് ഷായും അടക്കമുള്ളവരുടെ പിൻബലത്തിലാണ് കേരളത്തിൽ ബിജെപി മുന്നോട്ടു പോകുന്നത്.

അതെ[പോലെ തന്നെ ശുദ്ധമായ മതേതരത്വം ഉയർത്തിപ്പിടിക്കേണ്ടത് ഇന്ത്യൻ സംസ്കാരത്തിന്റെ ഉത്തരവാദിത്തമാണെന്നും സുരേഷ് ഗോപി കൊച്ചിയിൽ നടക്കുന്ന ബിജെപി ലീഗൽ സെൽ സംസ്ഥാന കൺവെൻഷനിൽ സംസാരിക്കവെ വ്യക്തമാക്കി.

The post കേരളത്തിൽ ജനങ്ങളുടെ മനസ്ഥിതി മാറ്റുന്നതിനു വേണ്ടി ഒരുപാടു വ്യായാമം ചെയ്യേണ്ടി വരും: സുരേഷ്‌ഗോപി appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/ryjdc30
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages