വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടതായി പരാതി; കാസർകോട് ഗവ.കോളജ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ മന്ത്രിയുടെ ഉത്തരവ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 23 February 2023

വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടതായി പരാതി; കാസർകോട് ഗവ.കോളജ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ മന്ത്രിയുടെ ഉത്തരവ്

കുടിവെള്ള പ്രശ്‌നം ഉന്നയിച്ച വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ചേംബറില്‍ പൂട്ടിയിട്ടെന്ന പരാതിയെ തുടർന്ന് കാസർകോട് ഗവ.കോളജ് പ്രിന്‍സിപ്പല്‍ എം. രമയെ ചുമതലകളില്‍ നിന്ന് നീക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം.അതേസമയം, വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഗവ.കോളജ് താത്ക്കാലികമായി അടച്ചിരിക്കുകയാണ് .

വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിരിക്കെയാണ് പ്രിന്‍സിപ്പലിനെ മാറ്റാനുള്ള നീക്കം. കുടിവെള്ള പ്രശ്‌നം ചര്‍ച്ച ചെയ്യാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നും വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. മാത്രമല്ല, പ്രിന്‍സിപ്പലിന്റെ മുറിയില്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.

The post വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടതായി പരാതി; കാസർകോട് ഗവ.കോളജ് പ്രിന്‍സിപ്പലിനെ മാറ്റാന്‍ മന്ത്രിയുടെ ഉത്തരവ് appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/HwKd97L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages