
പാർട്ടിയിൽ തെറ്റായ പ്രവണതകളുണ്ടാകാമെന്നും വിള നന്നായി വളരണമെങ്കിൽ അതിനിടയിലെ കള പറിച്ചു കളയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . സിപിഎം ജനകീയ പ്രതിരോധ ജാഥയിൽ കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
പാർട്ടിക്കുള്ളിലെ തെറ്റായ പ്രവണതകൾ പ്രതിരോധിക്കാനുള്ള ജാഥയെന്ന ചില കുബുദ്ധികളുടെ പ്രചരണം തള്ളിക്കളയുന്നില്ലെന്ന് പറഞ്ഞാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സാധാരണക്കാരായ ജനങ്ങൾ അംഗീകരിക്കാത്ത നിലപാടുമായി മുന്നോട്ടില്ലെന്നും അദ്ദേഹം ജില്ലയിലെ കൊടുവള്ളിയിലെ പൊതുയോഗത്തിൽ പറഞ്ഞു.
വയനാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് ജാഥ കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചത്. അടിവാരത്ത് ജില്ലാ നേതാക്കൾ ജാഥയ്ക്ക് സ്വീകരണം നൽകി. മുക്കം, കൊടുവള്ളി, ബാലുശ്ശേരി, പേരാമ്പ്ര എന്നീ കേന്ദ്രങ്ങളിലൂടെയാണ് ഇന്നത്തെ ജാഥ. ഞായറാഴ്ച വരെയാണ് ജനകീയ പ്രതിരോധ ജാഥയുടെ കോഴിക്കോട്ടെ പര്യടനം.
The post പാർട്ടിയിൽ തെറ്റായ പ്രവണതകളുണ്ടാകാം; വിള നന്നായി വളരണമെങ്കിൽ കള പറിച്ചു കളയണം: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/fJNp8Cm
via IFTTT
No comments:
Post a Comment