ഡൽഹി പാണ്ഡവരുടെ രാജധാനി; ഇന്ദ്രപ്രസ്ഥമെന്ന് പേര് മാറ്റണമെന്ന് ഹിന്ദുസേന - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 22 March 2023

ഡൽഹി പാണ്ഡവരുടെ രാജധാനി; ഇന്ദ്രപ്രസ്ഥമെന്ന് പേര് മാറ്റണമെന്ന് ഹിന്ദുസേന

ഇന്ത്യയുടെ രാജ്യ തലസ്ഥാനമായ ഡൽഹിയുടെ പേര് മാറ്റണമെന്ന് ഹിന്ദുസേന. ഡൽഹി പാണ്ഡവരുടെ രാജധാനിയായിരുന്നുവെന്നും അതിനാൽ പേര് മാറ്റി ഇന്ദ്രപ്രസ്ഥം എന്നാക്കണമെന്നാണ് ആവശ്യം. ഈ ആവശ്യവുമായി ഹിന്ദു സേന ഡൽഹി ലഫ്റ്റനൻ്റ് ഗവർണർക്ക് കത്തയച്ചു.

ഡൽഹി പാണ്ഡവരുടെ രാജധാനിയായിരുന്നു എന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഡൽഹിയിൽ നടത്തിയ പര്യവേഷണങ്ങളിൽ രാജകൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡൽഹി തന്നെയാണ് ഇന്ദ്രപ്രസ്ഥമെന്ന് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നുവെന്നും കത്തിൽ പറയുന്നു.

അതുകൊണ്ടുതന്നെ ഡൽഹിയുടെ പേരുമാറ്റി ഇന്ദ്രപ്രസ്ഥമെന്നാക്കണമെന്നും ഇക്കാര്യം ഉടൻ പരിഗണിക്കണമെന്നും ഹിന്ദു സേന ദേശീയാധ്യക്ഷൻ വിഷ്ണു ഗുപ്ത ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വികെ സക്സേനയ്ക്കയച്ച കത്തിൽ പറയുന്നു.

The post ഡൽഹി പാണ്ഡവരുടെ രാജധാനി; ഇന്ദ്രപ്രസ്ഥമെന്ന് പേര് മാറ്റണമെന്ന് ഹിന്ദുസേന appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/8yfG0dN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages