
ഒരു ശബ്ദത്തെ നിശബ്ദമാക്കാൻ ശ്രമിച്ചപ്പോൾ ലോകത്തിന്റെ ഓരോ മുക്കും ഇപ്പോൾ ഇന്ത്യയുടെ ശബ്ദം കേൾക്കുന്നവെന്ന് കോൺഗ്രസ് എംപി ശശി തരൂർ. രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്നും അയോഗ്യനാക്കിയെന്ന വാർത്ത വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ സ്ക്രീൻഷോട്ടുകൾ ട്വിറ്ററിൽ പങ്കുവെച്ചായിരുന്നു തരൂരിന്റെ ഈ പോസ്റ്റ്.
ഗാർഡിയൻ ഓസ്ട്രേലിയ, സൗദി അറേബ്യയിലെ അഷ്റഖ് ന്യൂസ്, ഫ്രാൻസിലെ ആർഎഫ്ഐ, സിഎൻഎൻ ബ്രസീൽ, ദ് വാഷിങ്ടൻ പോസ്റ്റ്, ബിബിസി തുടങ്ങിയ വിദേശ മാധ്യമങ്ങളുടെ വാർത്തകളുടെ സ്ക്രീൻഷോട്ടാണ് പങ്കുവച്ചിരിക്കുന്നത്.
നേരത്തെ 2019ൽ രാഹുൽ ഗാന്ധി നടത്തിയ മോദി പരാമർശത്തിൽ നൽകിയ അപകീർത്തി കേസിൽ ഗുജറാത്ത് കോടതി അദ്ദേഹത്തിന് രണ്ട് വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെ തുടർന്നാണ് ലോക്സഭ അംഗത്വത്തിൽ നിന്നും അദ്ദേഹത്തെ അയോഗ്യനാക്കിയത്.
The post ലോകത്തിന്റെ ഓരോ മുക്കും ഇപ്പോൾ ഇന്ത്യയുടെ ശബ്ദം കേൾക്കുന്നു; കേന്ദ്രത്തിനെതിരെ ശശി തരൂർ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/wXWFDm3
via IFTTT
No comments:
Post a Comment