
ഖാലിസ്ഥാന്‍വാദമുയർത്തുന്ന തീവ്ര നേതാവ് അമൃത്പാൽ സിങ് പൊലീസിന് മുന്‍പില്‍ കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഉപാധികൾ വച്ചായിരിക്കും കീഴടങ്ങുക എന്നാണ് റിപ്പോർട്ടുകൾ. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പഞ്ചാബ് പൊലീസ് അതീവ ജാഗ്രതയിലാണ്.
നിലവിൽ സംസ്ഥാനത്തെ സുവർണ്ണ ക്ഷേത്രത്തിനു മുൻപിൽ സുരക്ഷ വർദ്ധിപ്പിച്ചു. അതേസമയം, അമൃത്പാൽ സിങിനായി ഹോഷിയാർപൂരിൽ തെരച്ചിൽ തുടരുകയാണ്. ഇദ്ദേഹം മാർച്ച് 21ന് ദില്ലിയില്‍ എത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ദില്ലിയിലേതെന്ന് സംശയിക്കുന്ന അമൃത്പാലിന്‍റെയും സഹായിയുടെയും സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അമൃത്പാല്‍ സിങിനായുള്ള തെരച്ചില്‍ നേപ്പാള്‍ വരെ എത്തി നിൽക്കുമ്പോഴാണ് ദില്ലിയിലേതെന്ന സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്.
സിക്ക് മതക്കാർ ധരിക്കുന്ന തലപ്പാവില്ലാതെ കൂളിങ്ഗ്ലാസും ജാക്കറ്റും ധരിച്ച് നടന്നു നീങ്ങുന്ന അമൃത്പാല്‍ സിങാണ് ദൃശ്യങ്ങളിലുള്ളത്. സഹായിയായ പൽപ്രീത് സിങും അമൃത്പാലിനൊപ്പമുണ്ട്. ഇത് മാർച്ച് 21 ന് ദില്ലിയിലേതെന്നാണ് പൊലീസ് കരുതുന്നത്.
The post അമൃത്പാൽ സിങ് കീഴടങ്ങാൻ സാധ്യത; സുവര്‍ണ്ണ ക്ഷേത്രത്തിന് മുന്നില്‍ കനത്ത സുരക്ഷ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/jvw1q60
via IFTTT
No comments:
Post a Comment