
സ്തനാർബുദവും തൊണ്ടയിലെ അർബുദവും ഒരേസമയം കണ്ടെത്തിയ ടെന്നീസ് ഇതിഹാസം മാർട്ടിന നവരത്തിലോവ ടോക്ക്‌ടിവിയിൽ പിയേഴ്‌സ് മോർഗന് നൽകിയ അഭിമുഖത്തിൽ താൻ കാൻസർ വിമുക്തയാണെന്ന് പ്രഖ്യാപിച്ചു. 18 തവണ ഗ്രാൻഡ് സ്ലാം സിംഗിൾസ് ചാമ്പ്യനായ താരം ക്യാൻസർ രോഗബാധിതയാകുന്നത് ഇതാദ്യമായിരുന്നില്ല.
2010-ൽ മർട്ടിനായ്ക്ക് സ്തനാർബുദം ഉണ്ടായിരുന്നു, എന്നാൽ ആറ് മാസത്തിന് ശേഷം അത് മാറിയതായി വിലയിരുത്തപ്പെട്ടു. ഒമ്പത് തവണ വിംബിൾഡൺ സിംഗിൾസ് കിരീടം നേടിയ നവരത്തിലോവ രോഗനിർണയത്തിന് ശേഷം തന്റെ മാനസികാവസ്ഥ വെളിപ്പെടുത്തിയത് ഇങ്ങിനെയായിരുന്നു:
“അടുത്ത ക്രിസ്മസ് കാണില്ല എന്ന് കരുതി മൂന്ന് ദിവസമായി ഞാൻ ആകെ പരിഭ്രാന്തിയിലായിരുന്നു. ഞാൻ ചെയ്യാൻ ആഗ്രഹിച്ച എല്ലാ കാര്യങ്ങളുടെയും ലിസ്റ്റ് എന്റെ മനസ്സിലേക്ക് വന്നു. ഇത് ശരിക്കും ആഴം കുറഞ്ഞതായി തോന്നാം, പക്ഷേ ഞാൻ അങ്ങനെയായിരുന്നു.”
The post അടുത്ത ക്രിസ്മസ് കാണാനിടയില്ല എന്ന് ഭയന്നു; താൻ ഇപ്പോൾ ക്യാൻസർ വിമുക്തയാണെന്ന് മാർട്ടിന നവരത്തിലോവ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/dMOfBxo
via IFTTT
No comments:
Post a Comment