ബജറ്റ് ചര്‍ച്ചയ്ക്കിടെ ത്രിപുര നിയമസഭയില്‍ മൊബൈലില്‍ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 30 March 2023

ബജറ്റ് ചര്‍ച്ചയ്ക്കിടെ ത്രിപുര നിയമസഭയില്‍ മൊബൈലില്‍ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ

ബജറ്റ് ചര്‍ച്ചയ്ക്കിടെ ത്രിപുര നിയമസഭയില്‍ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ.സംസ്ഥാനത്തെ ബാഗ്ബസ മണ്ഡലത്തിലെ ജനപ്രതിനിധിയായ ജാദവ് ലാല്‍ നാഥ് പോണ്‍ കാണുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.

സഭയിൽ സ്പീക്കറും മറ്റ് എംഎല്‍എമാരും സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ജാദവ് ലാല്‍ പോണ്‍ സൈറ്റില്‍ കയറി സ്‌ക്രോള്‍ ചെയ്യുന്നതും വീഡിയോ പ്ലേ ചെയ്യുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. എംഎല്‍എയുടെ പിന്നിലിരുന്ന വ്യക്തിയാണ് ദൃശ്യം പകര്‍ത്തിയത്.

ദൃശ്യങ്ങൾ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ ജാദവിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിജെപി നേതൃത്വം അറിയിച്ചു. നേരത്തെ 2012ല്‍ കര്‍ണാടകയിലെ രണ്ട് ബിജെപി മന്ത്രിമാര്‍ സഭയില്‍ ഇരുന്ന് മൊബൈലില്‍ പോണ്‍ കണ്ട സംഭവം ഏറെ വിവാദമായിരുന്നു.

The post ബജറ്റ് ചര്‍ച്ചയ്ക്കിടെ ത്രിപുര നിയമസഭയില്‍ മൊബൈലില്‍ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/MXpTLYs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages