‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’; ​ പോസ്റ്ററൊട്ടിച്ച എട്ടുപേർ ഗുജറാത്തിൽ അറസ്റ്റിൽ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 31 March 2023

‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’; ​ പോസ്റ്ററൊട്ടിച്ച എട്ടുപേർ ഗുജറാത്തിൽ അറസ്റ്റിൽ

ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്ററൊട്ടിച്ച എട്ടുപേർ അറസ്റ്റിൽ. അഹമ്മദാബാദിൽ വിവിധയിടങ്ങളിൽ ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന പോസ്റ്റൊറൊട്ടിച്ചവരെയാണ് അറസ്റ്റു ചെയ്തതെന്ന് ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി മോദിക്കെതിരായി ദേശീയ വ്യാപകമായി ആംആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാംപെയ്നിന്റെ ഭാ​ഗമായാണ് മോദിക്കെതിരെയുള്ള പോസ്റ്ററുകൾ. അഹമ്മദാബാദിലെ വിവിധയിടങ്ങളിൽ ആക്ഷേപകരമായ പോസ്റ്ററുകൾ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ടെന്നും തുടരന്വേഷണം നടക്കുകയാണെന്നും അഹമ്മദ്ബാദ് പൊലീസ് പറഞ്ഞു.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ആംആദ്മി പാർട്ടി രം​ഗത്തെത്തി. അറസ്റ്റിലായവർ എല്ലാം പാർട്ടി പ്രവർത്തകരാണെന്ന് ​ഗുജറാത്ത് ആംആദ്മി പാർട്ടി അധ്യക്ഷൻ ഇസുദാൻ ​ഗഡ് വി പറഞ്ഞു. ബിജെപിയുടെ ഏകാധിപത്യ പ്രവണതയാണിത്. ബിജെപി പേടിച്ചിരിക്കുകയാണെന്നും ഇസുദാൻ ​ഗഡ് വി പറഞ്ഞു.

The post ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’; ​ പോസ്റ്ററൊട്ടിച്ച എട്ടുപേർ ഗുജറാത്തിൽ അറസ്റ്റിൽ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/Is3eHDM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages