എ ഐ ക്യാമറകള്‍ നിയമലംഘനം കണ്ടെത്തിയാലും ഒരുമാസം പിഴയില്ല - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 20 April 2023

എ ഐ ക്യാമറകള്‍ നിയമലംഘനം കണ്ടെത്തിയാലും ഒരുമാസം പിഴയില്ല

കേരളത്തിലെ റോഡുകളിൽ പുതുതായി സ്ഥാപിച്ചിട്ടുള്ള എ ഐ ക്യാമറകൾ നിയമലംഘനം കണ്ടെത്തിയാലും മെയ് മാസം 19 വരെ പിഴ ഈടാക്കില്ല. മെയ് 20 മുതലാകും നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങുകയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

അടുത്ത മാസം 19 വരെ ബോധവത്ക്കരണ മാസമായിരിക്കുമെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം തന്നെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ച് ഉടന്‍ ഉത്തരവിറക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. മെയ് മാസം മുതല്‍ ആര്‍സി ബുക്കും ഡിജിറ്റലായി മാറും.

ആവര്‍ത്തിക്കുന്ന ഓരോ നിയമലംഘനങ്ങള്‍ക്കും പ്രത്യേക പിഴ ഈടാക്കുന്ന കര്‍ശന നിരീക്ഷണത്തിലേക്ക് കൂടിയാണ് കടക്കുന്നത്. സംസ്ഥാനത്താകെ മോട്ടോര്‍ വാഹന വകുപ്പിന്റെ 726 എ ഐ ക്യാമറകളാണ് നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നത്. കനത്ത പിഴയാണ് നിയമലംഘനങ്ങള്‍ക്ക് ഈടാക്കുക.

The post എ ഐ ക്യാമറകള്‍ നിയമലംഘനം കണ്ടെത്തിയാലും ഒരുമാസം പിഴയില്ല appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/5geQX3S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages