സഞ്ജുവിനെ ഇന്ത്യൻ ടീമിൽ എടുക്കണമെന്ന് അമോല്‍ മജൂംദാര്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 18 April 2023

സഞ്ജുവിനെ ഇന്ത്യൻ ടീമിൽ എടുക്കണമെന്ന് അമോല്‍ മജൂംദാര്‍

ഏകദിന ലോകകപ്പ് അടുത്തെത്തി നിൽക്കവേ രാജസ്ഥാന്‍ റോയല്‍സിന്റെ സഞ്ജുവിനായി വാദിച്ച് മുന്‍ താരവും കമന്റേറ്ററുമായ അമോല്‍ മജൂംദാര്‍. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ തീർച്ചയായും ഉള്‍പ്പെടുത്തണമെന്നാണ് അദ്ദേഹം പറയുന്നത്.

ഇന്ത്യ വേദിയാവുന്ന ഇത്തവണത്തെ ഏകദിന ലോകകപ്പിന് ഒക്ടോബര്‍ അഞ്ചിനാണ് തുടക്കമാവുന്നത്. ഐ പി എല്ലിൽ ഗുജറാത്ത് ടൈറ്റിന്‍സിനെതിരായ മത്സരത്തിന് ശേഷമാണ് മജൂംദാര്‍ അഭിപ്രായം പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ”ഏകദിന ലോകകപ്പ് അടുത്തെത്തി നില്‍ക്കുന്നു. സഞ്ജു ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ഇനി മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പോലും ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ പിന്തുണയ്ക്കണം. സഞ്ജു
മികച്ച ഒരു ഗെയിം ചെയ്ഞ്ചറാണ്. വലിയ കഴിവുള്ള താരമാണ് സഞ്ജു. എന്റെ ടീമില്‍ എന്തായാലും സഞ്ജു ഉണ്ടാവും.” അദ്ദേഹം പറഞ്ഞു.

അതേസമയം, നേരത്തെ മുന്‍ ഓസ്‌ട്രേലിയന്‍ താരം ടോം മൂഡിയും സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മോദിയുടെ വാക്കുകൾ: ”എത്ര റണ്‍സ് നേടിയെന്നതിലല്ല, മത്സരത്തില്‍ ഏതെല്ലാം സമ്മര്‍ദ്ദമേറിയ ഘട്ടങ്ങളെ അതിജീവിച്ചു എന്നാണ് നോക്കേണ്ടത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ അദ്ദേഹം ഒരു ലോംഗ് റണ്‍ അര്‍ഹിക്കുന്നുണ്ട്. ഒരു സംശയവും വേണ്ട, അദ്ദേഹത്തെ ടീമിലെടുത്താല്‍ അത് ഗുണം മാത്രമെ ചെയ്യൂ.” മൂഡി പറഞ്ഞു.

The post സഞ്ജുവിനെ ഇന്ത്യൻ ടീമിൽ എടുക്കണമെന്ന് അമോല്‍ മജൂംദാര്‍ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/vwGMI98
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages