
നമ്മുടെ സമൂഹത്തില്‍ പൂര്‍ണ്ണനായ പുരുഷനോ പൂര്‍ണ്ണയായ സ്ത്രീയോ ഇല്ലെന്ന് സുപ്രീം കോടതി. സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്നതിനുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദചൂഡ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്. അത് കൂടുതല്‍ സങ്കീര്‍ണ്ണമാണ്. അതുകൊണ്ട് സ്പെഷ്യല്‍ മാരേജ് ആക്ടില്‍ സ്ത്രീയും പുരുഷനും എന്ന് പറയുമ്പോഴും, അത് ലിംഗാടിസ്ഥാനത്തിലുള്ളതല്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള, ജസ്റ്റിസുമാരായ എസ്.കെ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പി.എസ് നരസിംഹ എന്നിവരടങ്ങുന അഞ്ചംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കേദ്ര സർക്കാരിന് വേണ്ടി സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുമാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായത്.
വീണ്ടും സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്നതിനുള്ള ഹര്‍ജിയെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. സുപ്രീം കോടതി ബുധനാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് കേന്ദ്രം എതിര്‍പ്പ് ആവര്‍ത്തിച്ചത്. പുതിയ സാമൂഹിക ബന്ധങ്ങളെ കുറിച്ച് പാര്‍ലമെന്റിനു മാത്രമേ തീരുമാനിക്കാന്‍ കഴിയുകയുള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
രാജ്യത്ത് ഭരണഘടനാപരമായി സാമൂഹിക ബന്ധങ്ങളെ നിര്‍വചിക്കാന്‍ പാര്‍ലമെന്റിനു മാത്രമാണ് അനുവാദമുള്ളത് എന്ന സാഹചര്യത്തില്‍ അത് കോടതികള്‍ സ്വയം തീരുമാനിക്കേണ്ടതുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ചോദിച്ചു. ഈ വിഷയവുമായി കോടതിയിലെത്തിയവര്‍ രാജ്യത്തിന്റെ കാഴ്ചപ്പാടുകളെ പ്രതിനീധീകരിക്കുന്നവരല്ലെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി.
വിഷയത്തില്‍ എങ്ങനെ തീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് കേസില്‍ ഹര്‍ജിക്കാരുടെ ഭാഗം കേള്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. വ്യക്തി വിവാഹ നിയമങ്ങളില്‍ നിന്ന് മാറി സ്‌പെഷ്യല്‍ മാരേജ് ആക്ടിലാണ് കക്ഷികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ജിക്കാരുടെ വാദം വ്യാഴാഴ്ച വരെ കേള്‍ക്കുമെന്നും കോടതി അറിയിച്ചു.
The post സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കൽ ഹർജി; സമൂഹത്തില്‍ പൂര്‍ണ്ണനായ പുരുഷനോ പൂര്‍ണ്ണയായ സ്ത്രീയോ ഇല്ലെന്ന് സുപ്രീം കോടതി appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/UcEonjK
via IFTTT
No comments:
Post a Comment