കെപിസിസി ഡിജിറ്റൽ മിഡിയ സെല്ലിന്റെ തലവനാകാൻ യോഗ്യതയുള്ള ആളു തന്നെയായിരുന്നു അനിൽ ആന്റണി: കെ എസ് ശബരീനാഥൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 15 April 2023

കെപിസിസി ഡിജിറ്റൽ മിഡിയ സെല്ലിന്റെ തലവനാകാൻ യോഗ്യതയുള്ള ആളു തന്നെയായിരുന്നു അനിൽ ആന്റണി: കെ എസ് ശബരീനാഥൻ

കെപിസിസിയുടെ സംസ്ഥാനത്തെ ഡിജിറ്റൽ മിഡിയ സെല്ലിന്റെ തലവനാകാൻ യോഗ്യതയുള്ള ആളു തന്നെയായിരുന്നു എ കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ. അനിൽ കോൺഗ്രസ് പാർട്ടി വിട്ടത് ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനിൽ ആന്റണിയെ കുഴിയാനയെന്നോ അരിക്കൊമ്പനെന്നോ വിളിക്കാൻ താനാളല്ലെന്നും ശബരീനാഥൻ മനോരമ ന്യൂസിനോടു സംസാരിക്കവെ പറഞ്ഞു.

‘‘അനിൽ ആന്റണിക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടായിരുന്നെങ്കിൽ പാർട്ടിയിൽ നിന്നും മാറി നിൽക്കാമായിരുന്നു. എനിക്കും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. എതിരഭിപ്രായമുള്ള കാര്യങ്ങളെ അദ്ദേഹത്തിന് വിമർശിക്കാമായിരുന്നു. പാർട്ടിക്കകത്തു നിന്നോ പുറത്ത് സ്വതന്ത്രമായി നിന്നോ വിമർശിക്കാമായിരുന്നു.

പക്ഷേ അനിൽ പാർട്ടി വിടാൻ പാടില്ലായിരുന്നു. അദ്ദേഹം നൂറു ശതമാനം കോൺഗ്രസിനുള്ളിൽത്തന്നെ നിൽക്കേണ്ടതായിരുന്നു’ – ശബരീനാഥൻ പറഞ്ഞു. അതേസമയം തന്നെ അനിലിനെ കുഴിയാനയെന്നോ അരിക്കൊമ്പനെന്നോ മറ്റെന്തെങ്കിലുമോ വിളിക്കാൻ താനാളല്ലെന്നു പറഞ്ഞ ശബരീനാഥൻ, എല്ലാവർക്കും ഒരു സ്പെയ്സുണ്ടെന്നും ചൂണ്ടിക്കാട്ടി.

The post കെപിസിസി ഡിജിറ്റൽ മിഡിയ സെല്ലിന്റെ തലവനാകാൻ യോഗ്യതയുള്ള ആളു തന്നെയായിരുന്നു അനിൽ ആന്റണി: കെ എസ് ശബരീനാഥൻ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/5QRIpzD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages