
ജാർഖണ്ഡിലെ പലാമു ജില്ലയിൽ വ്യാഴാഴ്ച ബിജെപി നേതാവിന്റെ മൃതദേഹം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബിജെപിയുടെ പട്ടികജാതി സെല്ലിന്റെ മനാട്ടു മണ്ഡലം പ്രസിഡന്റ് പ്രമോദ് സിങ്ങിനെയാണ് (35) ഇന്ന് രാവിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി സബ് ഡിവിഷണൽ പോലീസ് ഓഫീസർ (ലെസ്ലിഗൺ) അലോക് കുമാർ ടുട്ടി അറിയിച്ചത്.
ബുധനാഴ്‌ച വൈകിട്ട് അഞ്ചിന് വീട്ടിൽനിന്നിറങ്ങിയ സിങ്ങിനെ കാണാതാവുകയായിരുന്നു. ഇയാളുടെ മൃതദേഹം ഒറ്റപ്പെട്ട സ്ഥലത്ത് കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂമി തർക്കത്തിന്റെ പേരിലാണ് സിങ്ങിനെ കൊലപ്പെടുത്തിയതെന്നും ആത്മഹത്യയുടെ രൂപത്തിൽ തൂങ്ങിമരിച്ചരീതിയിൽ ആക്കിയതാണെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുമായി ചേർന്ന് സെമ്രി-മാനാട്ടു മെയിൻ റോഡിൽ റോഡ് ഉപരോധിച്ചു.
“സാധ്യമായ എല്ലാ വശങ്ങളിൽ നിന്നും ഞങ്ങൾ കേസ് അന്വേഷിക്കുകയാണ്. മൃതദേഹം മേദിനിനഗറിലെ മേദിനിറായ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.” പോലീസ് ഓഫീസർ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പറയാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ജാർഖണ്ഡിൽ ബിജെപി നേതാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് കുടുംബം appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/lvzwBUi
via IFTTT
No comments:
Post a Comment