
അനില്‍ ആന്റണിയെ പരിഹസിച്ചു കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. അരിക്കൊമ്പന്‍ എന്നു കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണ് എന്നാണ് സുധാകരന്റെ പരിഹാസം.
കൂടുതൽ പേര് കോഗ്രസിൽ നിന്നും ബിജെപിയിലേക്ക് വരും എന്ന അമിത് ഷായുടെ പ്രസ്താവന ചൂണ്ടി കാണിച്ചപ്പോൾ അമിത് ഷായുടെ പ്രതീക്ഷ നല്ലതാണ് എന്നും, ആത്മവിശ്വാസം ഇപ്പോഴും ആവശ്യമാണ് എന്നും പക്ഷെ അമിത് ഷാ വിചാരിക്കുന്നത് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നുമാണ് കെ സുധാകരന്റെ മറുപടി.
അതേസമയം അനില്‍ ആന്റണി കേരളത്തില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും എന്ന് ബിജെപി. ഏപ്രില്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ‘യുവം’ എന്ന യുവാക്കളുമായുള്ള സംവാദ പരിപാടിയിലാണ് അനില്‍ ആന്റണി പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നത് എന്ന് ബിജെപി കേന്ദ്രങ്ങൾ പറയുന്നു.
സംവാദ പരിപാടിയില്‍ ഒരുലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, കന്നഡ താരം യാഷ് എന്നിവരും പങ്കെടുക്കും എന്നും ബിജെപി അവകാശപ്പെട്ടു.
The post അനില്‍ ആന്റണിയെ പരിഹസിച്ചു കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/8hsfvBL
via IFTTT
No comments:
Post a Comment