തുർക്കി പിന്തുണച്ചു; നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമാകാൻ ഫിൻലൻഡ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 1 April 2023

തുർക്കി പിന്തുണച്ചു; നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമാകാൻ ഫിൻലൻഡ്

സഖ്യത്തില്‍ ചേരാനുള്ള ഫിന്‍ലന്‍ഡിന്റെ അപേക്ഷ തുര്‍ക്കി പാര്‍ലമെന്റും അംഗീകരിച്ചതോടെ ഫിന്‍ലന്‍ഡ് നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമാകുന്നു. നിലവിൽ ഫിൻലാൻഡിന് സഖ്യത്തിലെ 30 അംഗരാഷ്ട്രങ്ങളുടെയും പിന്തുണയായി. അതേസമയം, സ്വീഡന്റെ അപേക്ഷയെ തുര്‍ക്കി ഇതുവരെയും പിന്തുണച്ചിട്ടില്ല. നിലവിൽ നാറ്റോ സൈനിക സഖ്യത്തിലെ 31ാം രാജ്യമാവുകയാണ് ഫിന്‍ലന്‍ഡ്.

ഈ വർഷം ജൂലൈയില്‍ ലിത്വാനിയയില്‍ നടക്കുന്ന നാറ്റോ യോഗത്തില്‍ ഔദ്യോഗികമായി അംഗത്വം നല്‍കും. റഷ്യ– യുക്രെയ്ന്‍ സംഘർഷം ആരംഭിച്ചതിന് പിന്നാലെ കഴിഞ്ഞ മേയിലാണ് ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തില്‍ ചേരാന്‍ അപേക്ഷ നല്‍കിയത്. നാറ്റോയിലെ മുഴുവന്‍ അംഗരാജ്യങ്ങളുടെയും അനുമതിയുണ്ടെങ്കിലേ അംഗത്വം ലഭിക്കുകയുള്ളൂ. ആദ്യഘട്ടത്തിൽ മറ്റ് 29 രാജ്യങ്ങളും പിന്തുണച്ചപ്പോള്‍ തുര്‍ക്കി മാത്രം ഇടഞ്ഞുനിന്നു.

തുര്‍ക്കിയില്‍ നടക്കുന്ന ഭീകരവാദത്തെ ഫിന്‍ലന്‍ഡും സ്വീഡനും പിന്തുണയ്ക്കുന്നു എന്നായിരുന്നു പ്രസിഡന്റ് തയീപ് എർദോഗന്റെ ആരോപണം. എന്നാല്‍ ഭിന്നത പരിഹരിച്ചതോടെ ഫിന്‍ലന്‍ഡിനെ പിന്തുണയ്ക്കാന്‍ എര്‍ദോഗന്‍ തയാറായി. റഷ്യയുമായി 1,340 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡിന് നാറ്റോ അംഗത്വം ആശ്വാസകരമാണ്.

The post തുർക്കി പിന്തുണച്ചു; നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമാകാൻ ഫിൻലൻഡ് appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/ms3enMo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages