ട്രെയിനിലെ തീവെപ്പ്; പ്രതിയെന്ന് സംശയിക്കുന്ന പ്രതി ഷഹറൂഖ് സെയ്ഫി കണ്ണൂരിൽ പിടിയില്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 3 April 2023

ട്രെയിനിലെ തീവെപ്പ്; പ്രതിയെന്ന് സംശയിക്കുന്ന പ്രതി ഷഹറൂഖ് സെയ്ഫി കണ്ണൂരിൽ പിടിയില്‍

ആലപ്പുഴ- കണ്ണൂര്‍ എക്സിക്ക്യൂട്ടീവ് ട്രെയിനില്‍ തീവെപ്പ് നടത്തിയ സംഭവത്തില്‍ പ്രതിയാണെന്ന് സംശയിക്കുന്ന ഷഹറൂഖ് സെയ്ഫി പിടിയില്‍. കണ്ണൂരില്‍നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒ.പി ടിക്കറ്റാണ് കേസില്‍ വഴിത്തിരിവായത്.

നിലവിൽ പിടിയിലായ ഷഹറൂഖ് സെയ്ഫിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അന്വേഷണത്തിനായി എ ഡി ജി പി അജിത്കുമാറിന്റെ നേതൃത്വത്തില്‍ ഉന്നതല സംഘത്തിന് ഡി ജി പി രൂപം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ച് അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാര്‍ ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

തീയിൽ നിന്നും രക്ഷപെടാനായി ചാടിയ അമ്മയും കുഞ്ഞും ഉള്‍പ്പെടെ മൂന്നുപേരുടെ മൃതദേഹങ്ങള്‍ ട്രാക്കില്‍നിന്ന് കണ്ടെടുത്തു. തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് സംശയം. സംഭവത്തിൽ 3 സ്ത്രീകള്‍ ഉള്‍പ്പെടെ 9 യാത്രക്കാര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

The post ട്രെയിനിലെ തീവെപ്പ്; പ്രതിയെന്ന് സംശയിക്കുന്ന പ്രതി ഷഹറൂഖ് സെയ്ഫി കണ്ണൂരിൽ പിടിയില്‍ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/H29sW1V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages