ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ൻ നിഗത്തിനും സിനിമാ സംഘടനകളുടെ വിലക്ക് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 25 April 2023

ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ൻ നിഗത്തിനും സിനിമാ സംഘടനകളുടെ വിലക്ക്

പ്രശസ്ത യുവ നടന്മാരായ ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ൻ നിഗത്തിനും സിനിമാ സംഘടാകളുടെ വിലക്ക്. ഇവരുമായി ഇനിമുതൽ സിനിമയിൽ സഹകരിക്കില്ലെന്നും സിനിമ സംഘടനകൾ പറഞ്ഞു. മലയാള സിനിമയിലെ താരസംഘടന എഎം എം എ കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം.

മയക്കുമരുന്നിന് അടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും രണ്ടു നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് രഞ്ജിത്ത് പറഞ്ഞു. എല്ലാ സംഘടനകളും ചേർന്ന് ഈ കാര്യത്തിൽ ചർച്ച നടത്തിയത് സിനിമയുടെ നന്മക്കെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

ലഹരി മരുന്ന് ഉപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയിൽ. അങ്ങനെയുള്ളവരുടെ സഹകരിച്ച് പോകാനാവില്ല. ഈ രണ്ട് നടൻമാരുടെ കൂടെ അഭിനയിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

The post ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ൻ നിഗത്തിനും സിനിമാ സംഘടനകളുടെ വിലക്ക് appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/og0YW6N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages