
ഇന്ത്യൻ ദേശീയ പതാക ഉപയോഗിച്ച് ചിക്കൻ വൃത്തിയാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആൻഡ് നഗർ ഹവേലിയിലെ സിൽവാസയിലായിരുന്നു സംഭവം. ഇയാൾ ജോലി ചെയ്തിരുന്ന കോഴിക്കടയിൽ കോഴി വൃത്തിയാക്കുന്ന തുണിയായാണ് ഇയാൾ ദേശീയ പതാക ഉപയോഗിച്ചത്.
ഇയാളുടെ പ്രവൃത്തി നടപടി ദേശീയ പതാകയെ അപമാനിക്കുന്നതാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തത്. വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായും വെള്ളിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായും പൊലീസ് അറിയിച്ചു.
പൊതുസ്ഥലത്തോ മറ്റെവിടെയെങ്കിലുമോ ദേശീയ പതാക കത്തിക്കുക, വികൃതമാക്കുക, നശിപ്പിക്കുക, ചവിട്ടുക തുടങ്ങിയ കൃത്യങ്ങൾ ചെയ്താൽ കേസെടുക്കുമെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാമെന്നും പൊലീസ് പറഞ്ഞു.
The post ദേശീയപതാക ഉപയോഗിച്ച് ചിക്കൻ വൃത്തിയാക്കിയ വീഡിയോ വൈറലായി; യുവാവ് അറസ്റ്റിൽ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/mhcf2qJ
via IFTTT
No comments:
Post a Comment