
താനൂരിലുണ്ടായ ബോട്ട് ദുരന്തം സംബന്ധിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. 14 അംഗ സംഘത്തിന്റെ ചുമതല താനൂർ ഡിവൈഎസ്പിക്കാണ് . മലപ്പുറം എസ് പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ഇന്നലെ ഏഴരയോടെ താനൂരിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ 22 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മരിച്ചവരിൽ 15 കുട്ടികളുൾപ്പെടുന്നു.
അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ടിന്‍റെ ഉടമ നാസർ അറസ്റ്റിലായിട്ടുണ്ട്. താനൂർ സ്വദേശിയായ നാസറിനെ കോഴിക്കോട് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
The post താനൂർ ബോട്ട് അപകടം അന്വേഷിക്കാൻ 14 അംഗ പ്രത്യേക സംഘം appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/af7RSzg
via IFTTT
No comments:
Post a Comment