
ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ദേശീയ ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ് ഭൂഷൺ സിംഗിന്റെ മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ്. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ ബ്രിജ് ഭൂഷൺ നിഷേധിച്ചു. ബ്രിജ് ഭൂഷണെ വിശദമായി ചോദ്യം ചെയ്യുമെന്നും ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു.
ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിലാണ് പൊലീസ് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചത്. ബ്രിജ് ഭൂഷണൊപ്പം ഗുസ്തി ഫെഡറേഷൻ അസിസ്റ്റൻറ് സെക്രട്ടറിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. താരങ്ങളുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. മറ്റു താരങ്ങളുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ജന്തർ മന്ദറിൽ ഗുസ്തിതാരങ്ങളുടെ സമരം 20ആം ദിവസത്തിലേക്ക് കടക്കുകയാണ്.
The post ഗുസ്തി താരങ്ങളുടെ പരാതി; ബ്രിജ് ഭൂഷൺ സിംഗിൻ്റെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/gKGP71y
via IFTTT
No comments:
Post a Comment