
ബിഹാറിലെ അരാരിയ ജില്ലയിലെ ഫോര്‍ബ്‌സ്ഗഞ്ചിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാമ്പ്. ജോഗ്ബാനി മുനിസിപ്പല്‍ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിൽ നിന്നും നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിന് പിന്നാലെ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ ഭക്ഷണം വിളമ്പുന്നതിനിടെ ഒരു വിദ്യാര്‍ത്ഥിയുടെ പ്ലേറ്റില്‍ നിന്നാണ് ചത്ത പാമ്പിനെ കണ്ടെത്തിയത്. ഇതോടുകൂടി ഭക്ഷണ വിതരണം ഉടൻ നിര്‍ത്തിവച്ചു. പക്ഷെ ഇതിനോടകം ഭക്ഷണം കഴിച്ച നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദിയും അസ്വസ്ഥതയും തുടങ്ങിയിരുന്നു. ഉടൻതന്നെ കുട്ടികളെ ഫോര്‍ബ്‌സ്ഗഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.
The post സർക്കാർ സ്‌കൂളില്‍ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാമ്പ്; ബിഹാറിൽ നൂറിലധികം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/WsPKokt
via IFTTT
No comments:
Post a Comment