
നിലവിൽ ഇടതുമുന്നണിയുടെ ഭാഗമായ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് ക്ഷണിച്ച രമേശ് ചെന്നിത്തലയെ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. കേരളാ കോൺഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്നും എൽഡിഎഫിന് ഒപ്പം ഉറച്ച് നിൽക്കുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
‘യുഡിഎഫിലേക്ക് ഞങ്ങൾക്ക് ക്ഷണിച്ചതിൽ സന്തോഷം. തൽക്കാലം എൽഡിഎഫിൽ തുടരാനാണ് തീരുമാനം. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിൽ നിന്നും പുറത്തു പോയതല്ല. യുഡിഎഫ് പുറത്താക്കിയതാണെന്ന് ഓര്‍മ്മിക്കണം’.
ഇപ്പോൾ അവർക്ക് ആ തീരുമാനം തെറ്റായിപ്പോയെന്ന് യുഡിഎഫ് മനസിലാക്കിയതിൽ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോസ് കെ മാണി യുഡിഎഫിലേക്ക് വന്നാൽ വല്ലതാണെന്ന് നേരത്തെ ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ.
The post ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് ക്ഷണിച്ച് രമേശ് ചെന്നിത്തല; എൽഡിഎഫിന് ഒപ്പം ഉറച്ച് നിൽക്കുമെന്ന് റോഷി അഗസ്റ്റിൻ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/lN1bfZ4
via IFTTT
No comments:
Post a Comment