അപേക്ഷ തള്ളി റാഞ്ചി കോടതി; അപകീർത്തി കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 3 May 2023

അപേക്ഷ തള്ളി റാഞ്ചി കോടതി; അപകീർത്തി കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണം

മോദി കുടുംബ പരാമർശത്തിൽ അപകീർത്തികേസിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന് കാണിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ ഹർജി റാഞ്ചിയിലെ എംപി/എംഎൽഎ കോടതി തള്ളി. റാഞ്ചി സ്വദേശിയായ പ്രദീപ് മോദി എന്ന വ്യക്തിയാണ് രാഹുലിന് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

2019ൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ നടത്തിയ പരാമർശം മോദി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. അതേസമയം, സമാന പരാമർശത്തിലാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. തുടർന്ന് രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്നും അയോഗ്യനാക്കിയിരുന്നു.

രാജ്യത്ത് കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നതെന്തുകൊണ്ടാണെന്നാണ് രാഹുൽ ചോദിച്ചത്. എന്നാൽ, ഈ പരാമർശം മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിലെ മുൻ മന്ത്രിയും എം.എൽ.എയുമായ പൂർണേഷ് മോദിയാണ് ആദ്യം പരാതി നൽകിയത്.

The post അപേക്ഷ തള്ളി റാഞ്ചി കോടതി; അപകീർത്തി കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണം appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/e7YbPra
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages