സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാത്തത് പിണറായി വിജയൻ ആരുടേയും മുന്നിൽ മുട്ടുമടക്കാത്ത നേതാവാണെന്ന് അറിയുന്നതിനാൽ: എകെ ബാലൻ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 19 May 2023

സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാത്തത് പിണറായി വിജയൻ ആരുടേയും മുന്നിൽ മുട്ടുമടക്കാത്ത നേതാവാണെന്ന് അറിയുന്നതിനാൽ: എകെ ബാലൻ

കർണാടകയിൽ കോൺഗ്രസ് സിദ്ധരാമയ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക്‌ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തത് രാഷ്ട്രീയ മര്യാദയ്യില്ലായ്മയെന്ന് എകെ ബാലൻ. കോൺഗ്രസ് ക്ഷണിക്കാത്തത് പിണറായി വിജയൻ ആരുടേയും മുന്നിൽ മുട്ടുമടക്കാത്ത നേതാവാണെന്ന് അറിയുന്നതിനാലാണെന്നും എ കെ ബാലൻ പറഞ്ഞു.

കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ ഒരു ദേശീയ നേതാവാണ് ഇതിന് പിന്നിലെന്നും അയാളുടെ താത്പര്യമാണ് കേരളത്തെ ചടങ്ങിൽ നിന്നും ഒഴിവാക്കിയതിന് പിന്നിലെന്നും എകെ ബാലൻ ആരോപിച്ചു. പാഷാണം വർക്കിയേ പോലെയുള്ള ചില നേതാക്കൾ ആണ് ഇതിന് പിന്നിൽ.

താൻ പറയുന്ന ആ നേതാവ് തന്നെ വന്ന് പറയട്ടെ താൻ അങ്ങനെ ചെയ്തിട്ടില്ലെന്ന്. പ്രതിപക്ഷത്തെ സംബന്ധിച്ചു വലിയ പ്രാധാന്യമുള്ള വേദിയായിരുന്നു കർണാടക സത്യപ്രതിജ്ഞ വേദി. പ്രതിപക്ഷ ഐക്യം വേണ്ടെന്ന് കരുതുന്ന ചില പാഷാണം വർക്കിമാരാണ് ഇതിന് പിന്നിലെന്നും എ കെ ബാലൻ കുറ്റപ്പെടുത്തി.

The post സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാത്തത് പിണറായി വിജയൻ ആരുടേയും മുന്നിൽ മുട്ടുമടക്കാത്ത നേതാവാണെന്ന് അറിയുന്നതിനാൽ: എകെ ബാലൻ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/RTdEwFP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages