
പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ കേസിൽ രണ്ടു വനം വികസന കോർപറേഷൻ ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ഗവിയിലുള്ള കെഎഫ്ഡിസി സൂപ്പർവൈസർ രാജേന്ദ്രൻ, തോട്ടം തൊഴിലാളി സാബു എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
രണ്ടുപേരും വനം വകുപ്പിന്റെ കസ്റ്റഡിയിൽ ആണ്. ഇവരെ റാന്നി കോടതിയിൽ എത്തിച്ചു. കേസിൽ അന്വേഷണം വ്യാപിപ്പിച്ചു എന്ന് പച്ചക്കാനം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ ജയപ്രകാശ് പറഞ്ഞു. ബാക്കിയുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും.
നിലവിൽ കസ്റ്റഡിയിൽ ഉള്ള പ്രതികളെ ചോദ്യം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇവരാണ് നാരായണന്റെ സംഘത്തെ കാടിനുള്ളിലേക്ക് പ്രവേശിക്കാൻ സഹായിച്ചത്. ജീവനക്കാർ പ്രതിഫലം ആയി പണം വാങ്ങിയെന്നും സംശയിക്കുന്നതായി വനംവകുപ്പ് പറയുന്നു. അനധികൃതമായി വനത്തിൽ കയറിയതിന് തമിഴ്നാട് സ്വദേശി നാരായണനെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പച്ചക്കാനം ഫോറെസ്റ്റ് സ്റ്റേഷനിലാണ് കേസ് എടുത്തത്. ഒരാഴ്ച മുൻപാണ് ഇയാൾ പൊന്നമ്പലമേട്ടിൽ എത്തി പൂജ നടത്തിയത്. ശബരിമലയിൽ മുമ്പ് കീഴ്‌ശാന്തിയുടെ സഹായിയായിരുന്നു നാരായണൻ എന്നാണ് വിവരം. അതേസമയം സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്.
The post പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ; രണ്ട് വനം വികസന കോർപറേഷൻ ജീവനക്കാരെ സസ്‌പെന്റ് ചെയ്തു appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/Tsbx1Jv
via IFTTT
No comments:
Post a Comment