
അബ്ദുള്‍ നാസര്‍ മഅ്ദനിയെ കേരളത്തിലേക്ക് കൊണ്ടുവരണമെങ്കിൽ കര്‍ണാടക ചോദിച്ച ചെലവ് നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവ്. യാത്രാ ചെലവ് ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി.
അതേസമയം, കേരളത്തിലേക്ക് പോകണമെങ്കില്‍ മഅ്ദനി 56.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നായിരുന്നു കര്‍ണാടക സർക്കാർ അറിയിച്ചിരുന്നത് . ഇതിനെതിരെയായിരുന്നു മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്. അവശനിലയില്‍ കഴിയുന്ന തന്റെ മാതാപിതാക്കളെ കാണുന്നതിനുള്ള സുരക്ഷയ്ക്കായി അബ്ദുള്‍ നാസര്‍ മഅ്ദനി 56.63 ലക്ഷം രൂപ അടയ്ക്കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
ഈ കാര്യം ചൂണ്ടിക്കാട്ടി കര്‍ണാടക പൊലീസ് മഅ്ദനിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. 82 ദിവസത്തെ യാത്രയ്ക്ക് 20 സുരക്ഷാ ഉദ്യോഗസ്ഥരാണ് മഅദ്‌നിയെ അനുഗമിക്കുക. ഇവര്‍ക്കുള്ള ഭക്ഷണം, താമസം, വിമാനയാത്രാച്ചെലവ്, വിമാനയാത്രയ്ക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേര്‍ത്താണ് ഇത്ര വലിയ തുക നിശ്ചയിച്ചത്.
The post മഅ്ദനി കര്‍ണാടക ചോദിച്ച ചെലവ് നൽകണം; ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി തള്ളി സുപ്രീംകോടതി appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/ScQeAVn
via IFTTT
No comments:
Post a Comment