
കർണാടകയിൽ അധികാരമേറ്റ് ഏതാനും മണിക്കൂറുകൾക്കകം അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് അംഗീകാരം നൽകി സിദ്ധരാമയ്യ സർക്കാർ. സത്യപ്രതിജ്ഞക്ക് പിന്നാലെ ഇന്ന് ചേർന്ന ആദ്യ മന്ത്രിസഭായോഗമാണ് അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകിയത്.
മന്ത്രിസഭ അംഗീകരിച്ച അഞ്ച് പദ്ധതികൾ ഇവയാണ്:
- ഓരോ മാസവും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി.കുടുംബനാഥകൾക്ക്
- ഓരോ മാസവും 2000 രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി.
- ബി.പി.എൽ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ അരി വീതം നൽകുന്ന അന്ന ഭാഗ്യ.
- തൊഴിലില്ലാത്ത ബിരുദധാരികളായ യുവജനങ്ങൾക്ക് രണ്ട് വർഷം പ്രതിമാസം 3000 രൂപയും തൊഴിൽരഹിതരായ ഡിപ്ലോമക്കാർക്ക് പ്രതിമാസം 1500 രൂപയും നൽകുന്ന യുവനിധി.
- സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര
സംസ്ഥാനത്തിൽ അധികാരമേറ്റ ഉടൻ തന്നെ ഈ പദ്ധതികൾ നടപ്പാക്കണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കൾക്ക് കർശന നിർദേശം നൽകിയിരുന്നു. ഏകദേശം 50,000 കോടി രൂപയാണ് പ്രതിവർഷം ഈ പദ്ധതികൾക്ക് ചെലവ് കണക്കാക്കുന്നത്. ഇനി ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം പദ്ധതികൾ നടപ്പാക്കുന്നതിന്റെ വിശദമായ രൂപം വിശദീകരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
The post ആദ്യ മന്ത്രിസഭാ യോഗം; അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് അംഗീകാരം നൽകി സിദ്ധരാമയ്യ സർക്കാർ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/z7nMBEq
via IFTTT
No comments:
Post a Comment