
ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗ് ഈ മാസം 11ന് ബിജെപി സംഘടിപ്പിക്കുന്ന യുപിയിലെ റാലിയിൽ പങ്കെടുക്കും. ബ്രിജ് ഭൂഷന്റെ മണ്ഡലമായ കൈസർഗഞ്ജിൽ ജൂൺ 11നാണ് റാലി. 2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയുടെ മഹാസമ്പർക്ക് അഭിയാനാണ് റാലി സംഘടിപ്പിക്കുന്നത്.
അതേസമയം, ജൂൺ അഞ്ചിന് അയോധ്യയിൽ ബ്രിജ് ഭൂഷൺ തീരുമാനിച്ചിരുന്ന റാലി മാറ്റിവച്ചിരുന്നു. താൻ ബ്രിജ് ഭൂഷൺ സിങിനെക്കുറിച്ച് 2021ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പരാതിപ്പെട്ടതായി വനിതാ ഗുസ്തി താരം പറഞ്ഞിരുന്നു. ഏപ്രിൽ 28ന് ഫയൽ ചെയ്യപ്പെട്ട എഫ്‌ഐആറിലാണ് വനിതാ ഗുസ്തിതാരം നരേന്ദ്രമോദിയെ 2021ൽ സമീപിച്ചതായുള്ള പരാമർശമുള്ളത്.
ബ്രിജ് ഭൂഷൻ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും ഇത് തനിക്ക് വലിയ മാനസികാഘാതമുണ്ടാക്കിയെന്നും 2021ൽ താൻ പ്രധാനമന്ത്രിയോട് പറഞ്ഞെന്നാണ് വനിതാ ഗുസ്തി താരം പറയുന്നത്.
The post പ്രതിഷേധങ്ങൾക്കിടയിലും കുലുക്കമില്ലാതെ ബ്രിജ് ഭൂഷൺ സിംഗ്; 11ന് ബിജെപി സംഘടിപ്പിക്കുന്ന റാലിയിൽ പങ്കെടുക്കും appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/2tq5Dz8
via IFTTT
No comments:
Post a Comment