
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി.
വളരെ പ്രൊഫഷണലായി ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ ഉണ്ടാകുന്ന നടപടികളിൽ നിരാശയുണ്ടെന്ന് തരൂർ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു. മാധ്യമസ്വാതന്ത്ര്യം നമ്മുടെ ജനാധിപത്യത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്നും സംസ്ഥാനത്തിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ശശി തരൂരിന്റെ കുറിപ്പിങ്ങനെ..
‘പ്രൊഫഷണലായി ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ ഉണ്ടാകുന്ന നടപടികളെക്കുറിച്ച് കേൾക്കുമ്പോൾ നിരാശ തോന്നുന്നു. മാധ്യമസ്വാതന്ത്ര്യം നമ്മുടെ ജനാധിപത്യത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്, നമ്മുടെ സംസ്ഥാനത്തിന് അത് അത്യന്താപേക്ഷിതവുമാണ്. ഇത്തരം പീഡനങ്ങൾ സർക്കാർ അവസാനിപ്പിക്കണം’-
The post മാധ്യമസ്വാതന്ത്ര്യം നമ്മുടെ ജനാധിപത്യത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്; അഖിലയ്ക്ക് പിന്തുണയുമായി ശശി തരൂർ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/ec150gK
via IFTTT
No comments:
Post a Comment