
സംസ്ഥാനത്തെ ഗതാഗത നിയമ ലംഘനങ്ങൾ പിടികൂടാനും കുറയ്ക്കാനുമുള്ള എ ഐ ക്യാമറയുടെ പ്രവർത്തനത്തിനെതിരെ പ്രതിപക്ഷം. എ ഐ ക്യാമറയുടെ പ്രവർത്തനത്തിന് സ്റ്റേ ആവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയിലെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
സർക്കാർ നടപ്പാക്കിയ ഈ പദ്ധതിയിൽ അഴിമതി ഉണ്ടെന്നും അതുകൊണ്ടുതന്നെ ഐ ഐ ക്യാമറയുടെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്നാണ് ഇവർ ഹർജിയിലൂടെ പ്രധാനമായും ആവശ്യപ്പെടുന്നത്. ഭരണ സംവിധാനത്തിലെ ഉന്നതർക്ക് അഴിമതിയിൽ പങ്കുണ്ടെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സംസ്ഥാന മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണമെന്നും ഹർജിയിലൂടെ ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
The post എഐ ക്യാമറാ പ്രവർത്തനത്തിന് സ്റ്റേ വേണം; വി ഡി സതീശനും രമേശ് ചെന്നിത്തലയും ഹൈക്കോടതിയിൽ ഹർജി നൽകി appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/YKzsgND
via IFTTT
No comments:
Post a Comment