
ഒരു സംവാദ പരിപാടിയിൽ ഇംഗ്ലീഷില്‍ സംസാരിച്ചതില്‍ നിന്നുള്ള ഒരുഭാഗം മാത്രം ഉയര്‍ത്തിക്കാട്ടി പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. പരിപാടിക്കിടെ അവതാരക ചോദിച്ചതിന് ‘Wherever I go, I take my house in my head’ എന്ന മന്ത്രിയുടെ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
വീടിനെ തലയ്ക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക്, അവർ എവിടെപ്പോയാലും, എന്നു തന്നെയാണ് പറഞ്ഞത് മനസിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോടു ചോദിച്ചു മനസ്സിലാക്കട്ടെയെന്ന് മന്ത്രി ഫേസ്ബുക്കിൽ എഴുതി. താൻ നടത്തിയ പരാമർശം ഉൾപ്പെടുന്ന സമ്പൂർണ വിഡിയോ പങ്കുവച്ചാണ് മന്ത്രിയുടെ മറുപടി.
മന്ത്രി ആർ ബിന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം;
വീടിനെ തലയ്ക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക്, അവർ എവിടെപ്പോയാലും, എന്നു തന്നെയാണ് പറഞ്ഞത്. പറഞ്ഞത് മനസ്സിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോടു ചോദിച്ചു മനസ്സിലാക്കട്ടെ.
‘കൊളോണിയൽ ബുദ്ധി’കളായ കുറേ ബഹുമാന്യർ ഉത്സാഹിച്ചുണ്ടാക്കിയ ട്രോൾ ഒരു സുഹൃത്താണ് വിഷമത്തോടെ ആദ്യം അയച്ചു തന്നത്. ‘പറഞ്ഞ ഭാഗം മുഴുവൻ കേൾക്കൂ, പറയുന്നതെന്തും താറടിച്ചു കാട്ടാനുള്ളതായി കാണുന്നവരുടെ രാഷ്ട്രീയ മനോരോഗം അവഗണിക്കൂ’ എന്ന് അവർക്ക് മറുപടി നൽകി. അതുതന്നെ പറയട്ടെ എല്ലാ സുഹൃത്തുക്കളോടും: ഇതാണ് പറഞ്ഞത്, കേട്ടു നോക്കൂ.
The post ഇംഗ്ലീഷില്‍ സംസാരിച്ചതില്‍ ട്രോൾ; പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി മന്ത്രി ആര്‍ ബിന്ദു appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/9LKr8EO
via IFTTT
No comments:
Post a Comment