
തനിക്കെതിരെ സാമ്പത്തിക തിരിമറി ആരോപണം ഉന്നയിച്ച മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിനെ ഒറ്റുകാരനെന്ന് വിളിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആരാണ് പ്രശാന്ത് ബാബു എന്ന് മാധ്യമങ്ങൾ അന്വേഷിക്കണമെന്നും കൊല്ലാൻ വന്ന സിപിഐഎമ്മുകാർക്ക് തന്നെ ഒറ്റുകൊടുത്തവനാണ് പ്രശാന്ത് ബാബുവെന്നും സുധാകരൻ പറഞ്ഞു.
തനിക്കെതിരെ വരുന്ന ഏത് അന്വേഷണത്തെയും നേരിടും. കരുണാകരൻ ട്രസ്റ്റിന് വേണ്ടി പിരിച്ചെടുത്ത തുക സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന് കൈമാറും. സി ബി ഐ വേണമെങ്കിൽ വരട്ടെയെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ശക്തിധരനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
സിപിഎം നേതാവ് രണ്ടരക്കോടിയോളം രൂപ പായയിൽ പൊതിഞ്ഞ് കടത്തിയിട്ടുണ്ടെന്ന ശക്തിധരന്റെ ആരോപണത്തിൽ കേസ് എടുത്ത് അന്വേഷണം നടക്കാത്തത് എന്തു കൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ആരോപണം ഉയർന്ന ഘട്ടത്തിൽ കേസെടുത്ത് അന്വേഷണം നടത്തി തന്നെ അറസ്റ്റ് ചെയ്ത സർക്കാർ, ശക്തിധരൻ ഉന്നയിച്ച വിഷയത്തിൽ അനങ്ങിയിട്ടില്ലെന്നും സുധാകരൻ ആരോപിക്കുന്നു.
The post പ്രശാന്ത് ബാബുവിനെ ഒറ്റുകാരനെന്ന് വിളിച്ച് കെ സുധാകരൻ appeared first on ഇവാർത്ത | Evartha.
from Breaking News Archives - ഇവാർത്ത | Evartha https://ift.tt/a8hbsEM
via IFTTT
No comments:
Post a Comment