2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി പദം കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല: മല്ലികാര്‍ജുന്‍ ഖാര്‍ഗെ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 18 July 2023

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി പദം കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി നിര്‍ണായക പ്രഖ്യാപനവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തിന്റെ പ്രധാനമന്ത്രി പദം കോൺഗ്രസ് ലക്ഷ്യം വെക്കുന്നില്ല എന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കി.

പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിലൂടെ കോണ്‍ഗ്രസ്ലക്ഷ്യമാക്കുന്നത് അധികാരമല്ലെന്നും ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹ്യനീതിയും ഉറപ്പാക്കുന്നതാണ് പാര്‍ട്ടിക്ക് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി , രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, എം കെ സ്റ്റാലിന്‍, നിതീഷ് കുമാര്‍, അര്‍വിന്ദ് കെജ്രിവാള്‍, ഹേമന്ദ് സോറന്‍, ലാലു പ്രസാദ് യാദവ് തുടങ്ങിയ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. രാജ്യത്തെ രാഷ്ട്രീയത്തിന്‍റെ ഗതി തന്നെ മാറ്റാന്‍ കഴിയുന്ന യോഗമാണ് നടന്നതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നിരയിലുള്ള 26 പാര്‍ട്ടികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

The post 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി പദം കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല: മല്ലികാര്‍ജുന്‍ ഖാര്‍ഗെ appeared first on ഇവാർത്ത | Evartha.



from Breaking News Archives - ഇവാർത്ത | Evartha https://ift.tt/AUEZHIv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages